ചാഞ്ചാടിയാടി ഉറങ്ങു നീ
ചാഞ്ചാടിയാടി ഉറങ്ങു നീ
ചരിഞ്ഞാടിയാടി ഉറങ്ങു നീ
ആകാശത്തൂഞ്ഞാലാടു നീ
കാണാക്കിനാക്കണ്ടുറങ്ങു നീ [ചാഞ്ചാടി]
അമ്പോറ്റിയെ നീ കണ്ടോണ്ടുറങ്ങുമ്പം
കൽക്കണ്ട കുന്നൊന്നു കാണായ് വരും
കൽക്കണ്ട കുന്നിന്റെ ഉച്ചീല് ചെല്ലുമ്പം
അമ്പിളി തമ്പ്രാന്റെ കോലോം കാണാം
ആ കോലോത്തെത്തുമ്പോൾ
അവിടെ എന്തൊരു രസമെന്നൊ
പാൽക്കാവടിയുണ്ട് അരികെ
പായസപ്പുഴയുണ്ട് അവിടെ
കാത്തുകാത്തൊരമ്മയിരിപ്പുണ്ട് [ചാഞ്ചാടി]
അമ്മ നടക്കുമ്പോൾ ആകാശ ചെമ്പൊന്നിൻ
ചിലമ്പാകെ ചിലമ്പുന്ന പാദസ്വരം
അമ്മേടെ കയ്യിലെ കിങ്ങിണിക്കളിപ്പാട്ടം
കിലുങ്ങാതെ കിലുങ്ങുന്ന കിലുക്കാംപെട്ടി
ആ പെട്ടി തുറന്നാലോ അതിലായിരം നക്ഷത്രം
ആ നക്ഷത്രക്കൂട്ടിൽ നിറയെ സ്നേഹപ്പൂങ്കിളികൾ
കിളിപാടും പാട്ടിലൊരമ്മമനസ്സുണ്ട് [ചാഞ്ചാടി]
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
chanchadiyadi urangu nee
Additional Info
Year:
2005
ഗാനശാഖ: