പാവകളി പകിടകളി

പാവകളി (പാവകളി) പകിടകളി (പകിടകളി)
പത്തു പന്ത്രണ്ടാന കളി (ആനകളി )
ആനക്ക് ചിറക് വച്ചാൽ പറക്കാനെന്തു രസം (പാവകളി )

പുതുമഴ ചൊല്ലി ജും ജും കൂടെ കരിയില പാറി ജും ജും
തുള്ളിക്കൊരു കുടം ഡും ഡും ഓലക്കാറ്റിൽ കുടയും ഡം ഡം
ഈ കൈ നിറയെ മഴവെള്ളം..ആ കൈ നിറയെ ഇറ വെള്ളം
മഴയോ മഴത്തുള്ളി കിലുങ്ങുമ്പോലുള്ളിലും കിലുകിലുക്കം (പാവകളി )

കുതിരക്കു കൊമ്പു മുളച്ചു വെള്ളമുയലിനു കൊമ്പു കിളിർത്തു
കൊക്കരക്കൊഴി കുരച്ചു പൂച്ചക്കുറിഞ്ഞിക്കു മീശ വളഞ്ഞു
കൊമ്പാര കൊമ്പനൊരമ്പാടി തുമ്പിക്കുവമ്പൻ പൂത്താലി
താളി തളിക്കും തിടമ്പിനും പൊൻപണം തട്ടിയൊരുക്കു (പാവകളി )