താമരപ്പൂ നാണിച്ചു

താമരപ്പൂ നാണിച്ചു - നിന്റെ
തങ്കവിഗ്രഹം വിജയിച്ചു
പുളകം പൂക്കും പൊയ്ക പറഞ്ഞു
യുവതീ നീയൊരു പൂവായ് വിടരൂ
പൂവായ് വിടരൂ 
(താമരപ്പൂ.. )

നദിയുടെ ഹൃദയം ഞാന്‍ കണ്ടു - നിന്‍
നടയില്‍ ഞാനാ ഗതി കണ്ടു
കാറ്റാം കാമുകകവി പാടി
കാറ്റാം കാമുകകവി പാടി
കരളേ നീയൊരു പുഴയായൊഴുകൂ 
പുഴയായൊഴുകൂ 
(താമരപ്പൂ.. )

പൂവായ് ഓമന വിടരാമോ - നിന്നെ
പുല്‍കാം ഞാനൊരു ജലകണമായ്
പുഴയായോമന ഒഴുകാമോ
പുഴയായോമന ഒഴുകാമോ
പുണരാം ഞാനൊരു കുളിര്‍കാറ്റായ് 
(താമരപ്പൂ.. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Thaamarappoo Naanichu

Additional Info