സങ്കല്പവൃന്ദാവനത്തിൽ പൂക്കും

സങ്കല്പവൃന്ദാവനത്തിൽ പൂക്കും
സൗഗന്ധികമേ പറയൂ
നിന്നിലുലാവും നറുമണമേതൊരു
കന്നൽ മിഴിയുടെ സ്വന്തം (സങ്കല്പ...)

മാന്ത്രികനിദ്രയിലെന്നെ ലയിപ്പിച്ച
മായിക സൗരഭപൂരം
ആത്മഹർഷങ്ങളിലാലോലമാടുന്നോ
രനുരാഗ ഹേമന്തഗന്ധം
ആരു നൽകീ നിനക്കാരു നൽകീ  (സങ്കല്പ...)

മാസ്മരശക്തിയാലെന്നെയടുപ്പിച്ച
മായാമനോഹരവർണ്ണം
ഓരോ കിനാവിന്റെ തേനിതൾത്തുമ്പിലും
ഒളിയിട്ടു നിൽക്കുന്ന വർണ്ണം
ആരു നൽകീ നിനക്കാരു നൽകീ  (സങ്കല്പ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sankalpa Vrindaavanathil

Additional Info