സ്വപ്നത്തിൽ വന്നവൾ ഞാൻ
സ്വപ്നത്തിൽ വന്നവൾ ഞാൻ
സ്വരധാര പെയ്തവൾ ഞാൻ
മധുരാനുഭൂതിതൻ വർണ്ണരേണുക്കളാൽ
മഴവില്ലു തീർത്തവൾ ഞാൻ - നിൻമനസ്സിൽ
മഴവില്ലു തീർത്തവൾ ഞാൻ (സ്വപ്നത്തിൽ..)
അഴകിന്റ്റെ വനങ്ങളിൽ തപസ്സിരുന്നു
ആനന്ദസ്വർഗ്ഗങ്ങൾ കീഴടക്കി
ആയിരമായിരമാഷാഢരാത്രികൾ
ആരാധകർക്കായി ഞാനൊരുക്കി
സുമവാടിയിൽ സുമവേദിയിൽ
മധുപാത്രവും മധുരമോഹവും
തുളുമ്പുന്നൂ വിതുമ്പുന്നൂ (സ്വപ്നത്തിൽ..)
മായുന്ന മാനത്തെ കലയല്ല
മാലാഖമാരുടെ സഖിയല്ല
ആലോലസുന്ദരമീരാഗഭൂമിയിൽ
ആനന്ദമേകും നർത്തകി ഞാൻ
സുമവാടിയിൽ സുഖവേദിയിൽ
മധുപാത്രവും മധുരമോഹവും
തുളുമ്പുന്നൂ വിതുമ്പുന്നൂ (സ്വപ്നത്തിൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Swapnathil vannaval
Additional Info
ഗാനശാഖ: