സിന്ധുവിൽ നീരാടി ഈറനായി

ഉം.. ഉം.. ഉം.. ഉം..

സിന്ധുവിൽ നീരാടി ഈറനായി
അമ്പലമുറ്റത്ത്‌ വന്നു നിൽക്കും
സുന്ദരീ നീ എന്തിനായീ
കണ്ണയയ്ക്കുന്നീ ആൽമരച്ചോട്ടിൽ

ഞാനെൻ പൊന്നോട കുഴലിലൂതും
രാഗങ്ങൾ നിൻ ജീവ മോഹങ്ങളോ
താളമായ്‌... പ്രേമാര്‍ദ്ര ലോലയായ് തീരാനോ
ആരോമഹര്‍ഷം ചൂടാനോ
ആലിംഗനത്തിൽ പൊതിയാനോ

താരണി കൂന്തലിൽ ആരണിപ്പൂ...
ചൂടിയ്ക്കുവാനില്ല താരുണ്യമേ
ഗാനമായ്‌... ആ പാദ മാധുരീ പകരാം ഞാൻ
ആസ്വാദ്യമേദ്യം പങ്ക്‌ വെയ്ക്കാം
ആ രാഗതീര്‍ത്ഥം പകര്‍ന്നുതരാം

ഉം.. ഉം.. ഉം.. ഉം..