കായലരികത്ത് വലയെറിഞ്ഞപ്പോൾ

 

കായലരികത്ത് വലയെറിഞ്ഞപ്പോൾ
വള കിലുക്കിയ സുന്ദരീ
പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ
ഒരു നറുക്കിനു ചേർക്കണേ
(കായലരികത്ത്...)

കണ്ണിനാലെന്റെ കരളിനുരുളിയിൽ
എണ്ണ കാച്ചിയ നൊമ്പരം (2)
ഖൽബിലറിഞ്ഞപ്പോൾ ഇന്നു ഞമ്മളു
കയറു പൊട്ടിയ പമ്പരം

ചേറിൽ നിന്നു ബളർന്നു പൊന്തിയ
ഹൂറി നിന്നുടെ കയ്യിനാൽ - നെയ്‌
ചോറു വെച്ചതു തിന്നുവാൻ
കൊതിയേറെ ഉണ്ടെൻ നെഞ്ചിലായ്‌
(ചേറിൽ നിന്നു... )

വമ്പെഴും നിന്റെ പുരികക്കൊടിയുടെ
അമ്പുകൊണ്ടു ഞരമ്പുകൾ
കമ്പൊടിഞ്ഞൊരു ശീലക്കുടയുടെ
കമ്പിപോലെ വലിഞ്ഞുപോയ്‌
(വമ്പെഴും... )

കുടവുമായ്‌ പുഴക്കടവിൽ വന്നെന്നെ
തടവിലാക്കിയ പൈങ്കിളി
ഒടുവിലീയെന്നെ സങ്കടപ്പുഴ
നടുവിലാക്കരുതിക്കളീ
(കുടവുമായ്‌... )

വേറെയാണു വിചാരമെങ്കിലു
നേരമായതു ചൊല്ലുവാൻ
വെറുതെ ഞാനെന്തിനെരിയും വെയിലത്തു
കയിലും കുത്തി നടക്കണ്‌
(വേറെയാണു... )

കായലരികത്ത് വലയെറിഞ്ഞപ്പോൾ
വള കിലുക്കിയ സുന്ദരീ
പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ
ഒരു നറുക്കിനു ചേർക്കണേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.5
Average: 6.5 (2 votes)
Kaayalarikathu

Additional Info

അനുബന്ധവർത്തമാനം