ഐശ്വര്യദേവതേ നീയെൻ

ഐശ്വര്യദേവതേ നീയെൻ മനസ്സിലെ
ആയിരം കതകുകൾ തുറന്നൂ
ആദ്യം വലംകാൽ വച്ചകത്തു വന്നു
ആയിരമുഷസ്സുകൾ കൂടെ വന്നു
നിന്റെ കൂടെ വന്നു (ഐശ്വര്യ..)

ആരുടെ കരപരിലാളനത്താൽ എന്റെ
താരുണ്യപുഷ്പങ്ങൾ കുളിരു കോരി
ഇന്നു കുളിരു കോരി ആഹാ ആഹാ ആ
ആ വസന്തത്തിന്റെ രാജശില്പി
അങ്ങ് രാജശില്പീ എന്റെ
ഭാവനാശില്പത്തിൻ ഭാഗ്യലക്ഷ്മി
നീ ഭാഗ്യലക്ഷ്മി (ഐശ്വര്യ..)

ആരുടെ പ്രമദകടാക്ഷങ്ങളാൽ എന്റെ
ആയിരമാശകൾക്കഴകു കൂടി
ഇന്നുമഴകു കൂടി ആഹാ ആഹാ ആ
ആ മനോരാജ്യത്തെ ചക്രവർത്തി
അങ്ങ് ചക്രവർത്തി എന്റെ
പ്രേമസാമ്രാജ്യത്തെ സ്വർഗ്ഗപുത്രി
നീ സ്വർഗ്ഗപുത്രീ (ഐശ്വര്യ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
aiswarya devatha neeyen

Additional Info

അനുബന്ധവർത്തമാനം