ഒന്നു പെറ്റു കുഞ്ഞു ചത്ത

ഒന്നു പെറ്റു കുഞ്ഞു ചത്ത
പശുവിനെ കറന്നാൽ
ഒന്നരലിറ്റർ പാല് - അതിൽ
ഒന്നര ലിറ്റർ അയൽക്കാർക്ക്
ഒന്നര ലിറ്റർ മനയ്ക്കലേക്ക് - ബാക്കി
ഒന്നര ലിറ്റർ സ്വാമിശരണം
ചായക്കടയിലേക്ക് - ബാക്കി
ഒന്നര ലിറ്റർ സ്വാമിശരണം
ചായക്കടയിലേക്ക്

ലാഭമോ നഷ്ടമോ എത്ര - പെണ്ണിനു
ലാഭമോ നഷ്ടമോ എത്ര
ലാഭമോ നഷ്ടമോ എത്ര - പെണ്ണിനു
ലാഭമോ നഷ്ടമോ എത്ര

അമ്പലക്കുളത്തിലെ വെള്ളം വറ്റിയാൽ
ആകെ കുഴഞ്ഞു പോകും - നമ്മൾ
ആകെ കുഴഞ്ഞു പോകും
ഈ ബ്ലൗസിനകത്തിരുന്നു
കുതിരുന്ന നോട്ടുകൾ
വെയിലത്തുണക്കി നീ തരുമെങ്കിൽ
ലാട്ടറി വിൽക്കാം ഹോട്ടൽ തുടങ്ങാം
ലൈനൊന്ന് മാറ്റി നോക്കാം - ബിസിനസ്
ലൈനൊന്ന് മാറ്റി നോക്കാം
(ഒന്നു പെറ്റു..)

റോഡിന്റെ സൈഡിലെ
ഓടിട്ട വീടൊന്ന്
വാടകക്കെടുയ്ക്കേണം - പിന്നെ വാടകക്കെടുക്കേണം
ഈ മനസ്സിനകത്തൊരു
വിടരുന്ന പ്രേമത്തിൻ
മണമുള്ള പൂവുകൾ കൈമാറി
ലക്കൊന്നു നോക്കാം സ്വപ്നങ്ങൾ കാണാം
ലൈനൊന്നു മാറ്റി നോക്കാം - ബിസിനസ്
ലൈനൊന്നു മാറ്റി നോക്കാം
(ഒന്നു പെറ്റു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
onnu pettu kunju chatha

Additional Info

അനുബന്ധവർത്തമാനം