ഇതു ശിശിരം ഇതു ശിശിരം
ഇതു ശിശിരം ഇതു ശിശിരം
ഋതുകന്യകയുടെ പ്രിയശിശിരം
താഴമ്പൂവിനു തേൻ കുമ്പിൾ
താമരമൊട്ടിനു പാൽക്കുമ്പിൾ
ഇന്നു മദിരോത്സവം അവർ
താളമാടും മദനോത്സവം
ഇതു ശിശിരം ഇതു ശിശിരം
ഋതുകന്യകയുടെ പ്രിയശിശിരം
പ്രേമിക്കും തോറും സൗന്ദര്യം കൂടും
കാമുകമാനസമേ
നിൻ വൈൻ ഗ്ലാസ്സിൽ നീന്തിത്തുടിക്കും
എന്നിലെ ദാഹങ്ങൾ
നിമിഷം - ഒരു നിമിഷം - എൻ
ചിറകുകൾക്കുള്ളിൽ ഞാനൊളിച്ചു നിർത്തും
ആരെയുമാരെയുമൊളിച്ചു നിർത്തും
ഇതു ശിശിരം ഇതു ശിശിരം
ഋതുകന്യകയുടെ പ്രിയശിശിരം
ആശിക്കുംതോറും ആവേശം കൂടും
ആദ്യാലിംഗനമേ
നിൻ വിരൽപ്പൂവുകൾ ചൂടി നടക്കും
എന്റെ വികാരങ്ങൾ
നിമിഷം - ഒരു നിമിഷം - എൻ
ഞരമ്പുകൾ ചുറ്റി ഞാൻ വരിഞ്ഞു നിർത്തും
ആരെയുമാരെയും വരിഞ്ഞു നിർത്തും
(ഇതു ശിശിരം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ithu sisiram