തുടിക്കുന്നതിടത്തു കണ്ണോ
തുടിക്കുന്നതിടത്തു കണ്ണോ സഖീ നിൻ
തുളസിപ്പൂ പോലുള്ള വലത്തുകണ്ണോ
തുടുക്കുന്നതിളം ചുണ്ടോ നിന്റെ
തുറന്നിട്ട മനസ്സിലെ മലർച്ചെണ്ടോ
തുടിക്കുന്നതിടത്തു കണ്ണോ സഖീ നിൻ
തുളസിപ്പൂ പോലുള്ള വലത്തുകണ്ണോ
തളിർത്തതു താരുണ്യമോ ഒന്നു
തഴുകുമ്പോൾ മുളപൊട്ടും രോമാഞ്ചമോ
തളിർത്തതു താരുണ്യമോ ഒന്നു
തഴുകുമ്പോൾ മുളപൊട്ടും രോമാഞ്ചമോ
മുഖംപൊത്തി നിന്നത് നഗ്നമാം ലജ്ജയോ
നഖം കടിക്കും നിൻ അഭിനയമോ
സുധാംഗദേ പറയൂ - സ്വപ്നമോ നീ സത്യമോ
തുടിക്കുന്നതിടത്തു കണ്ണോ സഖീ നിൻ
തുളസിപ്പൂ പോലുള്ള വലത്തുകണ്ണോ
വിതിർന്നതു ശൃംഗാരമോ കൈയ്യിൽ
ഒതുക്കുമ്പോളുണരുന്നോരുന്മാദമോ
വിതിർന്നതു ശൃംഗാരമോ കൈയ്യിൽ
ഒതുക്കുമ്പോളുണരുന്നോരുന്മാദമോ
തളർന്നെന്നിൽ ചാഞ്ഞതു നിന്നിലെ മോഹമോ
തപസ്സിരിക്കും നിൻ അനുരാഗമോ
സുധാംഗദേ പറയൂ - സ്വർഗ്ഗമോ ഇതു ഭൂമിയോ
തുടിക്കുന്നതിടത്തു കണ്ണോ സഖീ നിൻ
തുളസിപ്പൂ പോലുള്ള വലത്തുകണ്ണോ