അല്ലലുള്ള പുലയിക്കേ

അല്ലലുള്ള പുലയിക്കേ
ചുള്ളിയുള്ള കാടറിയൂ
മുള്ളു കൊണ്ട കരളിനേ
മുറിവിന്റെ ചൂടറിയൂ 
മുറിവിന്റെ ചൂടറിയൂ - ചൂടറിയൂ
(അല്ലലുള്ള...)

കൂട്ടിലുള്ള കുരുവിക്കേ
കാട്ടിലുള്ള സുഖമറിയൂ
വെയിലു കൊണ്ട പശുവിനേ
വെള്ളമുള്ള കടവറിയൂ
വെയിലു കൊണ്ട പശുവിനേ
വെള്ളമുള്ള കടവറിയൂ - കടവറിയൂ
(അല്ലലുള്ള..)

പെണ്ണു കെട്ടി വലഞ്ഞവനേ
കണ്ണുനീരിൻ കഥയറിയൂ
വേല ചെയ്തു തളർന്നവനേ
കള്ളിന്റെ വിലയറിയൂ
വേല ചെയ്തു തളർന്നവനേ
കള്ളിന്റെ വിലയറിയൂ - വിലയറിയൂ
(അല്ലലുള്ള..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Allalulla pulayikke

Additional Info

അനുബന്ധവർത്തമാനം