കൈയ്യിൽ മുന്തിരിക്കിണ്ണവുമായ്
കൈയ്യിൽ മുന്തിരിക്കിണ്ണവുമായെന്റെ
കണ്ണാടിവാതിൽ തുറന്നവനേ (2)
സ്വപ്നം കാണുന്ന പ്രായത്തിലെന്തിനു
പുഷ്പശരമെയ്തു - എന്നെ നീ
പുഷ്പശരമെയ്തു
കൈയ്യിൽ മുന്തിരിക്കിണ്ണവുമായെന്റെ
കണ്ണാടിവാതിൽ തുറന്നവനേ
ഉള്ളിൽ മധുരവികാരവുമായെന്റെ
ഉദ്യാനവീഥിയിൽ വന്നവനേ (2)
കാണാക്കൂട്ടിലുറങ്ങും കിളിയെ
കണ്ണെറിഞ്ഞെന്തിനുണർത്തി - ഒളി
കണ്ണെറിഞ്ഞെന്തിനുണർത്തി
കൈയ്യിൽ മുന്തിരിക്കിണ്ണവുമായെന്റെ
കണ്ണാടിവാതിൽ തുറന്നവനേ
ചുണ്ടിൽ ശൃംഗാരക്കവിതയുമായെന്റെ
ശയ്യാമുറിയിലിരുന്നവനേ (2)
മനസ്സിൽ മോഹം പുൽകി വിടർത്തിയ
മറ്റൊരു പുഷ്പം ചൂടിക്കാം - ഞാൻ
മറ്റൊരു പുഷ്പം ചൂടിക്കാം
കൈയ്യിൽ മുന്തിരിക്കിണ്ണവുമായെന്റെ
കണ്ണാടിവാതിൽ തുറന്നവനേ
സ്വപ്നം കാണുന്ന പ്രായത്തിലെന്തിനു
പുഷ്പശരമെയ്തു - എന്നെ നീ
പുഷ്പശരമെയ്തു
കൈയ്യിൽ മുന്തിരിക്കിണ്ണവുമായെന്റെ
കണ്ണാടിവാതിൽ തുറന്നവനേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaiyyil munthiri kinnavumaay
Additional Info
ഗാനശാഖ: