പൊന്നമ്പലമേട്ടിൽ

പൊന്നമ്പലമേട്ടിൽ - പുത്തിലഞ്ഞിക്കാട്ടിൽ
പൂ നുള്ളാൻ വന്ന തമ്പുരാട്ടി 
പൊന്നോലക്കുടക്കീഴിൽ ഒന്നിച്ചു നിന്നിട്ട്
പുതിയൊരു രോമാഞ്ചം - മേലാകെ
പുതിയൊരു രോമാഞ്ചം 
പൊന്നമ്പലമേട്ടിൽ പുത്തിലഞ്ഞിക്കാട്ടിൽ

ചന്ദനപ്പൊടിയിട്ടു മിനുക്കിയ കവിളത്ത്
സിന്ദൂരമറുകുള്ള തമ്പുരാട്ടി
താമര പൂത്തൊരീ പൊയ്കതൻ തീരത്ത്
താമസിക്കാനൊരു മോഹം - ഒന്നിച്ചു
താമസിക്കാനൊരു മോഹം 
പൊന്നമ്പലമേട്ടിൽ  പുത്തിലഞ്ഞിക്കാട്ടിൽ

അല്ലിമുല്ലപ്പൂമരങ്ങളരമണിയണിയുമ്പോൾ
അമ്പലക്കുന്നിൽ വെച്ചു കല്യാണം
താഴമ്പൂ പോലെ നീ നാണിച്ചു നിൽക്കുമ്പോൾ
താലി കെട്ടാനൊരു മോഹം - കഴുത്തിൽ
താലി കെട്ടാനൊരു മോഹം

പൊന്നമ്പലമേട്ടിൽ - പുത്തിലഞ്ഞിക്കാട്ടിൽ
പൂ നുള്ളാൻ വന്ന തമ്പുരാട്ടി 
പൊന്നോലക്കുടക്കീഴിൽ ഒന്നിച്ചു നിന്നിട്ട്
പുതിയൊരു രോമാഞ്ചം - മേലാകെ
പുതിയൊരു രോമാഞ്ചം 
പൊന്നമ്പലമേട്ടിൽ പുത്തിലഞ്ഞിക്കാട്ടിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnambalamettil

Additional Info

അനുബന്ധവർത്തമാനം