കൊതിക്കല്ലേ കൊതിക്കല്ലേ
ആ.....
കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ - എന്റെ
മനസ്സിന്റെ മണിമുറ്റത്തിരിക്കുന്ന പുരുഷനെ
കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ
(കൊതിക്കല്ലെ... )
ആ.....
ഒരിക്കലൊരിക്കലൊന്നു വിരുന്നു വന്നൂ
ഒന്നെന്നരികിലിരുന്നൂ... ഒന്നെന്നരികിലിരുന്നൂ (2)
കണ്‍പീലികളാല്‍ കഥ പറഞ്ഞൂ
കാമുക ഹൃദയം കണ്ടൂ - ഞാന്‍ കാമുകഹൃദയം കണ്ടൂ
(കൊതിക്കല്ലെ... )
ആ.....
ചുരുണ്ടുകറുത്തിരുണ്ട മുടിയാണ്
ചുണ്ടില്‍ പുഞ്ചിരിയാണ്.. ചുണ്ടില്‍ പുഞ്ചിരിയാണ് (2)
മാനസമെനിക്കവന്‍ പകുത്തു തന്നൂ
മോഹനചിത്രം തന്നൂ - ഈ മോഹനചിത്രം തന്നൂ
കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ - എന്റെ
മനസ്സിന്റെ മണിമുറ്റത്തിരിക്കുന്ന പുരുഷനെ
കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kothikkalle kothikkalle
Additional Info
ഗാനശാഖ: