മാനത്തെ ഏഴുനില മാളികയിൽ

 

മാനത്തെ ഏഴുനില മാളികയിൽ - ഒരു
മാലാഖയുണ്ടൊരു മാലാഖ
തൂവെള്ളിമേഘങ്ങളിൽ ലല്ലലലം തുള്ളുന്ന
മാലാഖയുണ്ടൊരു മാലാഖ
(മാനത്തെ...)

മാലാഖ കണ്ണൊന്നടച്ചു തുറക്കുമ്പോൾ
ഭൂമിയിൽ രാപകലുണ്ടാവും (2)
നക്ഷത്രപ്പൂമര കൊമ്പിന്മേലാടുമ്പോൾ
നാടാകെ പൂക്കാലമുണ്ടാകും (2)
(മാനത്തെ...)

സ്വപ്നത്തിൽ മാലാഖ ചിത്രം
വരയ്ക്കുമ്പോൾ
സ്വർഗ്ഗത്തു മഴവില്ലുണ്ടാകും (2)
പറുദീസാ മെല്ലെ മെല്ലെ തുറക്കുമ്പോൾ
പൊന്മുകിൽ പ്രാവുകൾ നൃത്തമാടും (2)
(മാനത്തെ..)

തങ്കനിലാവു കൊണ്ടു താഴികക്കുടം വച്ച
മഞ്ചലിലിരിക്കുന്ന മാലാഖേ (2)
നിൻ നാട്ടിലില്ലാത്ത നിങ്ങളാരും കാണാത്ത
മണ്ണിലെ തിരുഹൃദയപ്പൂ വേണോ (2)
(മാനത്തെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanathe ezhunila

Additional Info

അനുബന്ധവർത്തമാനം