ബലിയല്ലാ എനിക്കു വേണ്ടത്

ബലിയല്ലാ എനിക്കു വേണ്ടതു ബലിയല്ലാ
കാസയേന്തും കൈകളിൽ വേണ്ടത്
കരുണയാണല്ലോ... കരുണയാണല്ലോ 
ബലിയല്ലാ... 

എനിക്കു ദാഹിച്ചപ്പോൾ - നിങ്ങൾ
വെള്ളം തന്നില്ലാ
അന്നു വിശന്നു തളർന്നപ്പോൾ
അപ്പം തന്നില്ലാ - നിങ്ങൾ
അപ്പം തന്നില്ലാ

ബലിയല്ലാ എനിക്കു വേണ്ടതു ബലിയല്ലാ
കാസയേന്തും കൈകളിൽ വേണ്ടത്
കരുണയാണല്ലോ... കരുണയാണല്ലോ 
ബലിയല്ലാ... 

നഗ്നനായ് ഞാൻ വന്നപ്പോൾ
ഉടുതുണി തന്നില്ലാ (2)
എനിക്കൊരിത്തിരി തല ചായ്ക്കാൻ
ഇടവും തന്നില്ലാ - നിങ്ങൾ
ഇടവും തന്നില്ലാ 

ബലിയല്ലാ എനിക്കു വേണ്ടതു ബലിയല്ലാ
കാസയേന്തും കൈകളിൽ വേണ്ടത്
കരുണയാണല്ലോ... കരുണയാണല്ലോ 
ബലിയല്ലാ... 

കപടഭക്തരേ.....  പരീശ്യരേ
നിങ്ങൾക്കു മുൻപേ സ്വർഗ്ഗത്തിലെത്തും
ചുങ്കക്കാരും വേശ്യകളും

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Baliyalla enikku vendathu

Additional Info

അനുബന്ധവർത്തമാനം