കിളിവാതിലിൽ മുട്ടിവിളിച്ചത്

കിളിവാതിലില്‍ മുട്ടിവിളിച്ചത്
കിളിയോ കാറ്റോ
കിളിയല്ല കാറ്റല്ല
കളിത്തോഴനാണ് - നിന്‍
കളിത്തോഴനാണല്ലോ 
(കിളിവാതിലില്‍... )

നേരമിരുട്ടിയ നേരത്തിപ്പോള്‍
എവിടെപ്പോണു - നിങ്ങള്‍ 
എവിടെപ്പോണു
കാത്തിരിക്കും കന്യകയെ
കാണാന്‍ പോണു - ഞാന്‍ 
കാണാന്‍ പോണു
(കിളിവാതിലില്‍... )

കന്യകയെ കണ്ടാലിപ്പോള്‍
എന്തു നൽകും - നിങ്ങള്‍
എന്തു നൽകും
മനസ്സിലുള്ള മധുരം മുഴുവന്‍
പകര്‍ന്നു നല്‍കും - ഞാന്‍ 
പകര്‍ന്നു നല്‍കും
(കിളിവാതിലിൽ...)

കന്യക നാണംകുണുങ്ങി നിന്നാല്‍
എന്തുചെയ്യും - നിങ്ങള്‍ എന്തുചെയ്യും
കല്ലുമോതിരക്കയ്യാലവളുടെ 
കണ്ണുപൊത്തും ഞാന്‍ - ഇങ്ങനെ
കണ്ണുപൊത്തും ഞാന്‍
(കിളിവാതിലില്‍... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
KIli vathilil mutti

Additional Info

അനുബന്ധവർത്തമാനം