കണ്ണുകൾ തുടിച്ചപ്പോൾ

കണ്ണുകള്‍ തുടിച്ചപ്പോള്‍ കാളിന്ദി ചിരിച്ചപ്പോള്‍
കണ്ണന്‍ വരുമെന്നറിഞ്ഞേന്‍
കരലതയറിയാതെന്‍ കരിവള ചിലച്ചപ്പോള്‍
കമനന്‍ വരുമെന്നറിഞ്ഞേന്‍ 
(കണ്ണുകള്‍...)

കൃഷ്ണതുളസിക്കതിര്‍ നെറുകയില്‍ ചൂടിനിന്നു
കീര്‍ത്തനം പാടിവരും തെന്നല്‍
കൃഷ്ണതുളസിക്കതിര്‍ നെറുകയില്‍ ചൂടിനിന്നു
കീര്‍ത്തനം പാടിവരും തെന്നല്‍
അവന്‍ വരുന്നെന്നുചൊല്ലി പരിഹസിക്കുകയായി
അരുമയെന്‍ ശാരികപ്പൈതല്‍ 
(കണ്ണുകള്‍... )

നിമിഷശലഭജാലം ചിറകടിച്ചകന്നപ്പോള്‍
നിര്‍നിദ്രമിരവില്‍ ഞാന്‍ കാത്തു
നിമിഷശലഭജാലം ചിറകടിച്ചകന്നപ്പോള്‍
നിര്‍നിദ്രമിരവില്‍ ഞാന്‍ കാത്തു
ഒരുനാളുമുരുകാത്ത പ്രണയത്തിന്‍ വെണ്ണയുമായ്
ഓമനക്കണ്ണനെ ഞാന്‍ കാത്തു
(കണ്ണുകള്‍... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannukal Thudichappol