ഏതു രാവിലെന്നറിയില്ല

ഏതു രാവിലെന്നറിയില്ല ഏതധരമെന്നറിയില്ല
എന്നറയിൽ ഞാൻ ഉറങ്ങുമ്പോൾ
എൻ കവിളിൽ രണ്ടിലതൻ പടം വരച്ചു
(ഏതു...)

കവിളിൽ പൂമുത്തവുമായി
കഥയറിയാതെ ഉണർന്നപ്പോൾ
കരഞ്ഞു പോയി കവിൾ നനഞ്ഞു പോയി
എന്നെ തന്നെ ഞാൻ മറന്നു പോയി
ഏതു രാവിലെന്നറിയില്ല

തളരുമെൻ പൂവുടലൊന്നു തഴുകാൻ
താമസിക്കാതവൻ നടന്നുവല്ലോ
പ്രണയിനീ ഞാൻ പിടയുമ്പോൾ
പ്രാണപ്രിയൻ എന്റെ മുന്നിൽ വന്നല്ലോ 
ഏതു രാവിലെന്നറിയില്ല ഏതധരമെന്നറിയില്ല

ഉറങ്ങിയ തംബുരു വീണ്ടുമുണർന്നു
ഉടലാകെ കോരിത്തരിച്ചുണർന്നു
അലതല്ലുമാ സ്വരധാരയിൽ
അലിയും മോഹങ്ങൾ മുക്തി നേടുന്നു
(ഏതു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Ethu Ravilennariyilla