ചന്തമുള്ളൊരു പെൺമണി
ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ ചതിച്ചു നീ
സുന്ദരീനിന്‍ മേനി കാട്ടി എന്തിനെന്നെ വലച്ചു നീ
ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ ചതിച്ചു നീ
കാമുകിയായ് തീർന്നുപോയ് കാമിനി കലാവതി
കരളിൽ മധുരനൊമ്പരം കറങ്ങും ഞാനൊരു പമ്പരം
ആദ്യമായ് കണ്ടപ്പോൾ അനുരാഗം തോന്നി
അങ്ങയെ ഞാനങ്ങു പ്രേമിച്ചു പോയീ...
ഇനിയെന്നെ കൈവിട്ടു പോകരുതേ നായകാ
ഇനിയെന്നെ ഒരുനാളും മറക്കരുതേ ഗായകാ
പെണ്ണേ നീ അന്നെന്നെ കണ്ണുകൊണ്ടു തോൽപ്പിച്ചു
കഷ്ടം നീ ഇന്നെന്നെ വാക്കുകൊണ്ടു തോൽപ്പിച്ചു
ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ ചതിച്ചു നീ
കാട്പാടി സ്റ്റേഷനിൽ കൂട്ടുപിരിഞ്ഞപ്പോൾ
അങ്ങയെ ഓർത്തു ഞാൻ എത്ര കരഞ്ഞൂ...
ഇനിയെന്നെ കൈവിട്ടു പോകരുതേ നായകാ
ഇനിയെന്നെ ഒരുനാളും മറക്കരുതേ ഗായകാ
ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ ചതിച്ചു നീ
സുന്ദരീനിന്‍ മേനി കാട്ടി എന്തിനെന്നെ വലച്ചു നീ
ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ ചതിച്ചു നീ