കഥയൊന്നു കേട്ടു ഞാൻ
Music:
Lyricist:
Singer:
Raaga:
Film/album:
കഥയൊന്നു കേട്ടു ഞാന്‍
കല്‍പ്പനകള്‍ നെയ്തു ഞാന്‍
കനകമനോരഥത്തില്‍
കണ്ണു കെട്ടിപ്പറന്നു ഞാന്‍
കഥയൊന്നു കേട്ടു ഞാന്‍
ഭാവനാ വാനഗംഗാ കടന്നുപോയീ
പൌര്‍ണ്ണമിത്തിങ്കളിന്റെ നാട്ടിലെത്തി
കാര്‍ത്തികത്താരത്തിന്‍ കതിരൊളിയില്‍
കഥയിലെ ഗായകന്റെ അരികിലെത്തി
(കഥയൊന്നു... )
പാടുവാനവനെന്നോടരുളിയപ്പോള്‍
പാവമെന്‍ സ്വപ്നങ്ങള്‍ പൂവണിഞ്ഞു
പാതിയില്‍ സ്വരം നിന്നു പതറിയപ്പോള്‍
പാട്ടുകാരനെന്നെ മാറോടണച്ചുനിന്നൂ
(കഥയൊന്നു... )
ആടുവാനിനിയില്ലാ നടനമൊന്നും
പാടുവാനിനിയില്ലാ ഗാനമൊന്നും
വാസ്തവമല്ലെന്നാലും മധുമയങ്ങള്‍
വാസരസങ്കല്പങ്ങള്‍ മനോഹരങ്ങള്‍
കഥയൊന്നു കേട്ടു ഞാന്‍
കല്‍പ്പനകള്‍ നെയ്തു ഞാന്‍
കനകമനോരഥത്തില്‍
കണ്ണു കെട്ടിപ്പറന്നു ഞാന്‍
കഥയൊന്നു കേട്ടു ഞാന്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kadhayonnu kettu njan
Additional Info
Year:
1967
ഗാനശാഖ: