ദൈവമെവിടെ ദൈവമുറങ്ങും

ദൈവമെവിടെ ദൈവമുറങ്ങും
ദേവാലയമെവിടെ ദൈവമെവിടെ
മണ്ണിലെ ദുഖത്തിന്‍ ചുമടുതാങ്ങിയായ്
പെണ്ണിനെ സൃഷ്ടിച്ച ദൈവമെവിടെ - 
ദൈവമെവിടെ
ദൈവമെവിടെ ദൈവമുറങ്ങും
ദേവാലയമെവിടെ

പണ്ടു സീതയൊഴുക്കിയ കണ്ണീര്‍
വീണ്ടും പലകുറി കണ്ടൂ കാലം
ശീലാവതിയും ദേവയാനിയും
വീണ്ടും പിറന്നതും കണ്ടൂ കാലം 
ദൈവമെവിടെ ദൈവമുറങ്ങും
ദേവാലയമെവിടെ

മര്‍ത്ത്യനെന്ന മനോഹര നാമം
മാംസദാഹത്തിന്‍ പര്യായമായ്
ത്യാഗമെന്ന മനോഹര നാമം
പ്രേമഭംഗത്തിന്‍ പര്യായമായ്

ദൈവമെവിടെ ദൈവമുറങ്ങും
ദേവാലയമെവിടെ ദൈവമെവിടെ
മണ്ണിലെ ദുഖത്തിന്‍ ചുമടുതാങ്ങിയായ്
പെണ്ണിനെ സൃഷ്ടിച്ച ദൈവമെവിടെ - 
ദൈവമെവിടെ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Daivamevide

Additional Info

അനുബന്ധവർത്തമാനം