കനകപ്രതീക്ഷ തൻ

കനകപ്രതീക്ഷതൻ കണിമലർതാലത്തിൽ
കല്യാണപൂവുമായ് നിന്നവളേ
കല്യാണപൂവുമായ് നിന്നവളേ
കതിരണിച്ചിരകറ്റു മോഹങ്ങൾ വീഴുമ്പോൾ
കരയാൻ പോലും മറന്നവളേ
കരയാൻ പോലും മറന്നവളേ

വിധിയുടെ വിൽപ്പനശാലയിൽ നീയൊരു
വിളയാട്ടുബൊമ്മയായ് തീർന്നുവല്ലോ(വിധിയുടെ)
വിരഹക്കിടാവിന്നു കൊണ്ടുനടക്കുവാൻ
വിധിനിന്നെ വിലപേശി വിറ്റുവല്ലോ
വിധിനിന്നെ വിലപേശി വിറ്റുവല്ലോ
(കനകപ്രതീക്ഷ...)

അമൃതനീർപൊയ്കതൻ തീരത്തു നിന്നാലും
അതിദാഹം തീരാത്ത വേഴാമ്പൽ നീ
എരിയും നിന്നാത്മാവിന്നധരം നനയ്ക്കുവാൻ
ഇനിയെന്നാ വർഷാശ്രു വന്നു ചേരും?
ഇനിയെന്നാ വർഷാശ്രു വന്നു ചേരും?
(കനകപ്രതീക്ഷ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanaka Pratheekshathan

Additional Info

അനുബന്ധവർത്തമാനം