പൈനാപ്പിൾ പോലൊരു പെണ്ണ്
പൈനാപ്പിൾ പോലൊരു പെണ്ണ്
പാൽപ്പായസം പോലൊരു പെണ്ണ്
പഞ്ചാരച്ചിരി കൊണ്ട് പഞ്ചായത്താകെ
പലിശയ്‌ക്ക് വാങ്ങിയ പെണ്ണ്
പൈനാപ്പിൾ പോലൊരു പെണ്ണ്
ചുണ്ടത്തു കണ്മണി കത്തിക്കും മത്താപ്പിൽ
പണ്ടേയുണ്ടെനിക്കൊരു കണ്ണ്
പിന്നാലെ നടന്നെത്ര കൈമണിയടിച്ചാലും
കണ്ണൊന്നു തിരിക്കൂല്ലാ പെണ്ണ്
(പൈനാപ്പിൾ ...)
തുടർക്കഥ കത്തുകൾ ആറെണ്ണം തികഞ്ഞു
തുണി കടം മേടിച്ചു മുടിഞ്ഞു
കെട്ടായിട്ടെഴുതി ഞാൻ കൊണ്ടു നടക്കുന്നു
കിട്ടാത്ത മരുന്നിനു ചീട്ട് - നാട്ടിൽ
കിട്ടാത്ത മരുന്നിനു ചീട്ട്
പൈനാപ്പിൾ പോലൊരു പെണ്ണ്
പാൽപ്പായസം പോലൊരു പെണ്ണ്
പഞ്ചാരച്ചിരി കൊണ്ട് പഞ്ചായത്താകെ
പലിശയ്‌ക്ക് വാങ്ങിയ പെണ്ണ്
പൈനാപ്പിൾ പോലൊരു പെണ്ണ്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pineapple Poloru Pennu
Additional Info
ഗാനശാഖ: