കാട് ഭരിക്കും
കാട് ഭരിക്കും കിഴവൻ സിംഹം
കഥയില്ലാ രാജാവ്
കൂടെ നടക്കും കുഴിക്കുറുമ്പൻ
കുറുക്കനല്ലോ മന്ത്രി
(കാട് ഭരിക്കും...)
കഴുതച്ചേട്ടൻ ഉപദേഷ്ടാവ്
കരിങ്കുരങ്ങനു ഖജനാവ്
കലിയുഗ ഭരണം കാണാൻ ചേല്
കടുവാ സൂപ്രണ്ട് - വയസ്സൻ
കടുവാ സൂപ്രണ്ട്
(കാട് ഭരിക്കും...)
കുറുക്കനോർത്തു സിംഹത്താനെ
കുഴിയിലിറക്കണ്ടേ
അടുത്ത ഭരണം തന്റേതാക്കാൻ
ആപ്പു വയ്ക്കണ്ടേ -കുഞ്ഞാടുകൾ
കാലു മാറണ്ടേ
കുരുട്ടുബുദ്ധിയിൽ ഓരോ തന്ത്രം
ഉരുത്തിരിഞ്ഞു വരുന്നേരം
എനിക്കു വേണം അഴിമതി ഭരണം
കുറുക്കൻ ആധി പിടിക്കുന്നു
വഴിക്കലെത്തിയ മറ്റൊരു സിംഹം
വന്നു വസിക്കുകയാണിന്നും
ഭരണം കൈയ്യിലെടുക്കാൻ വേണ്ടി കുതികാൽവെട്ടിനു വരുമെന്നും
ഏഷണി ചൊല്ലിയ നേരം സിംഹം
ഏന്തിവലിഞ്ഞു നടക്കുന്നു
* രാജാവ്
കോപം കൊണ്ടു വിറയ്ക്കുന്നൂ
മണ്ടൻ സിംഹം കിണറിനകം
തലമണ്ട ചെരിച്ച് നോക്കുന്നു
സ്വന്തം നിഴലു കിണറ്റിൽ
കണ്ടുടനന്തം വിട്ട് കിഴങ്ങത്താൻ
ഉടനൊരു ചാട്ടം ചാടി
ഉടനൊരു ചാട്ടം ചാടി
അവനുടെ പൊടിപോലും നെല്ലി
തരികിടതോം തരികിടതോം
വരും വരായ്കൾ കണ്ടറിയാതെ
വല്ലതുമിങ്ങനെ ചെയ്യുമ്പോൾ
വരുന്ന വിലയും വയ്യാവേലിയും
ഇരുന്നു ചിന്തിച്ചറിയണം -നിങ്ങൾ
ഇരുന്നു ചിന്തിച്ചറിയണം
(കാട് ഭരിക്കും...)