നെറ്റിയിലന്നു ഞാൻ
നെറ്റിയിലന്നു ഞാൻ
ചാർത്തിത്തന്നൊരു
ചിത്രകം മാഞ്ഞു പോയോ
ചെങ്കദളിക്കുലക്കൂമ്പിൽ നിറഞ്ഞൊരു
തേൻതുള്ളി വാർന്നു പോയോ - സഖീ
തേൻതുള്ളി വാർന്നു പോയോ
(നെറ്റിയിലന്നു...)
കാക്കപ്പൂക്കളെ തേടിയലഞ്ഞൊരു കാലം മറന്നു പോയോ
കുളക്കടവിൽ നിൻ പാദങ്ങൾ പുൽകിയ കല്ലു മറന്നു പോയോ സഖീ
കല്ലു മറന്നു പോയോ
നെറ്റിയിലന്നു ഞാൻ
ചാർത്തിത്തന്നൊരു
ചിത്രകം മാഞ്ഞു പോയോ
നിന്റെ പ്രിയതോഴി
പൂങ്കുയിൽ പാടിയ
പാട്ടു മറന്നു പോയോ
നിന്നുടെ പ്രിയനായ് തീരാൻ
കൊതിച്ചൊരു
തോഴനെ മറന്നു പോയോ സഖീ
തോഴനെ മറന്നു പോയോ
(നെറ്റിയിലന്നു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nettiyilannu njan
Additional Info
Year:
2000
ഗാനശാഖ: