തിങ്കളാഴ്ച നോമ്പുകൾ

തിങ്കളാഴ്ച നോമ്പുകൾ നോറ്റൂ തിരുവാതിര പൂവിറുത്തു 
ഇല്ലപ്പറമ്പിലെ കിളിച്ചുണ്ടൻ മാവിന്റെ
ചില്ലയിൽ കെട്ടിയൊരൂഞ്ഞാലിൽ
ആലോലമാടുന്നതാരോ 
നീയോ നിൻമിഴിയോ...
നീർപ്പൂവിലെ തേനൂറും കനവോ
തിങ്കളാഴ്ച നോമ്പുകൾ നോറ്റൂ തിരുവാതിര പൂവിറുത്തു 

കൂവളപ്പൂ കൂന്തലിൽ തിരുകീ ആവണിപ്പലകയിലിരുന്നു 
മുഖം തെളിഞ്ഞൂ... 
പൂജയ്ക്കിരിക്കുമ്പോൾ ഇടം കണ്ണു പിടയുമ്പോൾ
അറിയാതെയാരെ തിരഞ്ഞൂ നീ അറിയാതെയാരെ തിരഞ്ഞു
തിങ്കളാഴ്ച നോമ്പുകൾ നോറ്റൂ തിരുവാതിര പൂവിറുത്തു 

ജാലകത്തിൻ തിരശ്ശീല നീക്കി 
ആവണിത്തെന്നൽ പറഞ്ഞൂ
കള്ളൻ വരുന്നൂ... ഓർത്തോർത്തിരിക്കുമ്പോൾ 
ഇടനെഞ്ചു കവരുന്നെൻ
അറിയാത്ത ഭാവത്തിലറിഞ്ഞൂ
ഞാനറിയാതെ നാണിച്ചു പോയി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thinkalazhcha nombukal