ആലോലം കണ്മണിപ്പൊന്നേ - F
ആലോലം കണ്മണിപ്പൊന്നേ
അല്ലിമലർക്കണിക്കുഞ്ഞേ
ആശാമരത്തിന്റെ കൊമ്പിൽ
ആലിലയൂഞ്ഞാലാടാൻ വായോ
ആടാൻ വായോ വായോ വായോ
വായോ...
ആലോലം കണ്മണിപ്പൊന്നേ
അല്ലിമലർക്കണിക്കുഞ്ഞേ
ആകാശമേട്ടിൽ പൊൻവീട്
മുകിലാൽ മേയും കളിവീട്
വെണ്ണിലാപാലു കൊണ്ടിങ്കു കുറുക്കാൻ
അമ്പിളിക്കിണ്ണം പൊൻകിണ്ണം
ആടാൻ വായോ വായോ വായോ
വായോ...
ആലോലം കണ്മണിപ്പൊന്നേ
അല്ലിമലർക്കണിക്കുഞ്ഞേ
ആയില്യംനാളിൽ പിറന്നാള്
ആരും കൊതിയ്ക്കും പൂഞ്ചേല്
ഒന്നുമ്മ വെയ്ക്കാൻ അടുത്ത് വന്നാല്ലോ
പുലരാപുലരി പൊൻപുലരി
ആടാൻ വായോ വായോ വായോ
വായോ...
ആലോലം കണ്മണിപ്പൊന്നേ
അല്ലിമലർക്കണിക്കുഞ്ഞേ
ആശാമരത്തിന്റെ കൊമ്പിൽ
ആലിലയൂഞ്ഞാലാടാൻ വായോ
ആടാൻ വായോ വായോ വായോ
വായോ...
ആലോലം കണ്മണിപ്പൊന്നേ
അല്ലിമലർക്കണിക്കുഞ്ഞേ
ങ്ഹും....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aalolam kanmanipponne - F
Additional Info
Year:
2006
ഗാനശാഖ: