വാളോങ്ങി പോരിനിറങ്ങി
വാളോങ്ങി പോരിനിറങ്ങി പോക്കിരി വേഷകൂത്താടി
തമ്മിലിടിച്ചു കുടിച്ചു നടക്കണ കിണ്ടാണ്ടം
അന്യോന്യം പോക്ക്വിളിച്ചും അങ്കത്തട്ടിൽ ചാടിക്കയറി തക്കിടി തക്കിടി അടവുപയറ്റണ കിണ്ടാണ്ടം
അരംഭത്താരംബത്തമ്മ വയറ്റിൽ ചേക്കേറി
അന്നുമുതൽക്കേ ഇത്തിരിവട്ട കൂട്ടിലടച്ച
കരിംപുലി പോലൊരു കടിപിടിയായ്
[ വാളോങ്ങി .......
ഉം.... ഉം.... ഉം.... ഉം
താരകം ശുഭ താരകം
ആർദ്രമാം നിലാ തിരിയായ്
താരകം ശുഭ താരകം
ആർദ്രമാം നിലാ തിരിയായ്
തെളിയുമീ പുണ്യദീപമായ്
തളിരിടും ശ്യാമ മേഘമായ്
പദനം നെഞ്ചിലോതാൻ
ജപലയങ്ങൾ പോലെ
താരകം ശുഭ താരകം
ആർദ്രമാം നിലാ തിരിയായ്
[ വാളോങ്ങി ......
ഒന്നാംകുന്നേ കുഞ്ഞാങ്കിളി വാ
ഈ തമ്പേറുന്നീ പമ്പാമേളം താ
ഇന്ന് മേലെ കാവിൽ ആറാട്ടുണ്ടേ അമ്മംകുടത്തിന്ന് വീശണ്
ഒന്നാംകുന്നേ കുഞ്ഞാങ്കിളി വാ
മലരും മഞ്ഞൾപൊടി മാനത്തുളള കുങ്കുമവും
കരിമ്പും കന്നികൂമ്പും ചന്തംചിന്തും ചക്കരയും
മയങ്ങാൻ മച്ചാനെയും കൺമണീ
നിന്നെ പട്ടും വളേം പൊട്ടും കുത്തി കെട്ടാൻ വരും കട്ടായം
[ വാളോങ്ങി ....
തെയ് തെയ്തോം തകതെയ്തോം തെയ് തെയ്തോം
തെയ് തെയ്തോം തകതെയ്തോം തെയ് തെയ്തോം
പൊന്നാര്യൻ പൊൻവല വീശണതാരോ
തിരനുരകളിൽ ഒരുകുളിരണിയണ മീനോ
ചെമ്മാന തോണിയിറക്കണതാരോ
നിഴലിളകണ ചെറുതുഴ തുഴയണതാരോ
കൂടാര കൂട്ടിൽ കൂട്ടിരിപ്പതാരോ
കൂടാര കൂട്ടിൽ കൂട്ടിരിപ്പതാരോ
നുളളി നുളളി ഇക്കിളി കൂട്ടുംകാറ്റോ
തെയ് തെയ്തോം തകതെയ്തോം തെയ് തെയ്തോം
തെയ് തെയ്തോം തകതെയ്തോം തെയ് തെയ്തോം