തുടിക്കും താമരപൂവേ

തുടിക്കും താമരപൂവേ
ഒളിക്കും നെഞ്ചിലെന്താണ്
തുളുമ്പും തേൻ കിനാവാണ്
ഉദിക്കും വെണ്ണിലാവാണ്
മണിപൂംതിങ്കളേ തളിർപൊന്നാമ്പലേ
ഉലാവും രാത്രിയിൽ ഉറങ്ങാൻ നേരമായ്
നിലവിളക്കൊളി തിരിയണഞ്ഞിരുളിന്റെ
തണുതണുവണിഞ്ഞിരിക്കാം
നിലവിളക്കൊളി തിരിയണഞ്ഞിരുളിന്റെ
തണുതണുവണിഞ്ഞിരിക്കാം
     [ തുടിക്കും താമര.....
മാനത്തും മനസിന്റെ  മണിമച്ചിലും കുഞ്ഞു
കുളിർ താരകൾ മിന്നിനിൽപ്പൂ
നിൻ നീലകൺകോണിൽ നിറമാർന്നസ്വപ്നങ്ങൾ
മയിൽപീലി പൂവാടിയായ്
മാനത്തും മനസിന്റെ മണിമച്ചിലും കുഞ്ഞു
കുളിർ താരകൾ മിന്നിനിൽപ്പൂ
നിൻനീല കൺകോണിൽ നിറമാർന്ന സ്വപ്നങ്ങൾ
മയിൽപീലി പൂവാടിയായ്
ഒരു മധുമാസ മൃതുചന്ദ്രനായ്
ഒരു മധുമാസ മൃതുചന്ദ്രനായ്
      [ തുടിക്കും താമര.....
പാൽ തൂവലണിയുന്ന രാഗാർദ്ര ഹംസങ്ങൾ
ജലകേളിയാടുന്ന നേരം
നിൻ പ്രേമഭാവങ്ങൾ ഇളമഞ്ഞിലാടുന്ന
മാമ്പൂവിനിതൾ പോലെയായ്
പാൽ തൂവലണിയുന്ന രാഗാർദ്ര ഹംസങ്ങൾ
ജലകേളിയാടുന്ന നേരം
നിൻ പ്രേമഭാവങ്ങൾ ഇളമഞ്ഞിലാടുന്ന
മാമ്പൂവിനിതൾ പോലെയായ്
ഒരു ലയമാർന്ന സുഖ രാഗമായ്
ഒരു ലയമാർന്ന സുഖ രാഗമായ്
     [ തുടിക്കും താമര.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thudikkum thamarapoove

Additional Info

Year: 
2002

അനുബന്ധവർത്തമാനം