നീലാഞ്ജനം നിന്റെ

നീലാഞ്ജനം നിന്റെ മിഴിപ്പീലിയിൽ
നീഹാരമണിയുന്ന യാമം
നീലാഞ്ജനം നിന്റെ മിഴിപ്പീലിയിൽ
നീഹാരമണിയുന്ന യാമം
കുങ്കുമ കളഭങ്ങൾ മാറിലേതോ
കുങ്കുമ കളഭങ്ങൾ മാറിലേതോ
കുളിർ മണിയണിയുന്ന യാമം
    [നീലാഞ്ജനം നിന്റെ ...
മായിക മോഹന വൃന്ദാവനം
മഞ്ജുള ശിഞ്ചിത രാഗമായ്
നെഞ്ചിലുദിച്ചുണരുന്നുവോ
മായിക മോഹന വൃന്ദാവനം
മഞ്ജുള ശിഞ്ചിത രാഗമായ്
നെഞ്ചിലുദിച്ചുണരുന്നുവോ
ശ്യാമ ഹരേനിന്റെ ചന്ദന മുരളികയിൽ
പ്രേമ പരാഗങ്ങൾ സുസ്വര കീർത്തനമായ്
യമുനയിലാറാടുമോളങ്ങളായ്
യതുകുല കാമ്പോജിയായ്

സസഗരി സനിപനി സഗമപ ഗമപനി മപനിസ പനിസഗരീ
ഗരിസ ഗരിസ ഗരിസനിധ രിസനി രിസനി രിസനിധപ മപരിനിനി പധരിസസ ധനിസരിരി  മഗരിസ
ധനിസരിരി  പധരിസസ മപരിനിനി ധപമഗ സരിഗമ രിഗമപ ഗമപധ മപധനി പധനിസ ധനിസഗരി
ഗരി നിസ സനി നിധ പധനിരി സനി നിധ ധപ പമ  മപധനി
      [നീലാഞ്ജനം നിന്റെ...
പാൽ കുടമേന്തുന്ന ഗോപീജനം
നിന്റെ കടാക്ഷ ശരങ്ങളാൽ
പ്രേമസുഗന്ധികളാകവേ
പാൽ കുടമേന്തുന്ന ഗോപീജനം
നിന്റെ കടാക്ഷ ശരങ്ങളാൽ
പ്രേമസുഗന്ധികളാകവേ
കോകില ജാലങ്ങൾ കാകളി പാടുകയോ
കോകില ജാലങ്ങൾ കാകളി പാടുകയോ
നാദമയൂരങ്ങൾ നർത്തനമാടുകയോ
ഇതളിടുമാനന്ദ സന്ദേശ മായ്
ഈണവും താളവുമായ്

സസഗരി സനിപനി സഗമപ ഗമപനി മപനിസ പനിസഗരീ
ഗരിസ ഗരിസ ഗരിസനിധ രിസനി രിസനി രിസനിധപ മപരിനിനി പധരിസസ ധനിസരിരി  മഗരിസ
ധനിസരിരി  പധരിസസ മപരിനിനി ധപമഗ സരിഗമ രിഗമപ ഗമപധ മപധനി പധനിസ ധനിസഗരി
ഗരി നിസ സനി നിധ പധനിരി സനി നിധ ധപ പമ  മപധനി
      [നീലാഞ്ജനം നിന്റെ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelanjanam ninde

Additional Info

Year: 
2002