ഇത്രമേൽ മണമുള്ള

ഇത്രമേൽ മണമുള്ള കുടമുല്ലപ്പൂവുകൾ-
ക്കെത്ര
കിനാക്കളുണ്ടായിരിക്കും
സന്ധ്യാംബരത്തിന്റെ മന്ദസ്മിതങ്ങളിൽ

അവയെത്രയഴകുള്ളതായിരിക്കും

(ഇത്രമേൽ)

ഗപഗരി സരിഗരി സഗരിസ ധപ
(2)
ഗരിഗസരി - ഗരിഗസരി പധപസ - പധപസ
സരിസഗ - സരിസഗ ഗപഗധ - ഗപഗധ
പധസ - പധസ
ഗരിസധ - ഗരിസധ

പൂവിന്റെ സ്വപ്നങ്ങൾ പൂക്കളേക്കാളും
മൃദുലവും
സൗമ്യവുമായിരിക്കും
താമരനൂൽ‌പോൽ പൊഴിയും
നിലാവിലും
യദുകുലകാംബോ‍ജിയായിരിക്കും

(ഇത്രമേൽ)

നിത്യവിലോലമാം
സ്വപ്നങ്ങളും ഞാനും
എല്ലാ രഹസ്യവും പങ്കുവയ്‌ക്കും
ആത്മാവിനുള്ളിൽ
വന്നറിയാതെ
പടരുന്നതാരാഗപരിമളമായിരിക്കും

(ഇത്രമേൽ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (3 votes)
Ithramel manamulla

Additional Info