ഹിമശൈലസൗന്ദര്യമായ് - M
ആ...
ഹിമശൈലസൗന്ദര്യമായ്
ഒഴുകുന്ന ശിവഗംഗയായ്
ഉണരുന്നു നീലാംബരീ
ഏകാന്തരാഗാംബരി
ശതകോടി ജന്മങ്ങൾ
തേടുന്ന സാന്ത്വനം
പടരുന്ന ഹൃദയാഞ്ജലി
ഹിമശൈലസൗന്ദര്യമായ്
ഒഴുകുന്ന ശിവഗംഗയായ്
ആ...
ഖരഹരപ്രിയരാഗഭാവം
ആത്മസുധാമയരാഗം
ഇന്നെന്റെ മനസ്സിന്റെ പുളകിതമന്ത്ര-
വിപഞ്ചിയിലൊഴുകി
ഖരഹരപ്രിയ രാഗഭാവം
ചിത്രവസന്തങ്ങൾ പാടുന്ന
സ്വർഗ്ഗീയ രാഗം
സഫല മനോരഥ രാഗം
അസുലഭകാരുണ്യ രാഗം
ഉഷസ്സിന്റെ കരവലയങ്ങളിൽ ലളിതലവംഗലതാവലിയാടും
ഖരഹരപ്രിയ രാഗഭാവം
ആ...
ആ....
ശാരദചന്ദ്രിക പെയ്ത നിശീഥത്തിൽ
വിരഹിണി രാധിക പാടിയ രാഗം
നിത്യകല്യാണവസന്തം തേടിയ
ഗോപാലികമാർ തേങ്ങിയ രാഗം
ശാരദചന്ദ്രിക പെയ്ത നിശീഥത്തിൽ..
ആ...
പ്രമദവനങ്ങളിലെ സ്ത്രീജന്മം
പാടിയ സാന്ദ്രമനോമയ രാഗം
ശാരദചന്ദ്രിക പെയ്ത നിശീഥത്തിൽ
ആ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Himasailasoundaryamaai - M
Additional Info
Year:
2000
ഗാനശാഖ: