ഞാനും വരട്ടെ
ഹോ സൈന ഹോ സൈന സൈന
ഹോ സൈന ഹോ സൈന സൈന
ഹോ സൈന ഹോ സൈന സൈന ഹോ (3)
ഞാനും വരട്ടെ ഞാനും വരട്ടെ
ആടുമേയ്ക്കാൻ കാടിനുള്ളിൽ
ഹോസൈന ഹോസൈന
പോരൂ പുന്നാരെ
പോരൂ പുന്നാരെ
മാംപൂ പൂക്കും മാസമല്ലേ
ഹോസൈന ഹോസൈന
ഓടക്കുഴലൂതികൊണ്ടടുത്തിരിക്കാം
ഒരുമരച്ഛായയിൽ കിടന്നുറങ്ങാം കണ്ണാരംപൊത്താം ഹോസൈന
കിന്നാരം ചൊല്ലാം ഹോസൈന
കുഞ്ഞാടിൻ കൂട്ടത്തിൽ കൂത്താടാം
[ ഞാനും വരട്ടെ..
പഴമൊഴി കഥയിലെ കളരികളിൽ
പടവെട്ടി ജയിച്ചുവോ മുറതമ്പുരാനെ
ഉറുമിയും പരിചയും ഒരുക്കി വെയ്ക്കാം
മണിക്കച്ച അഴിച്ചുതാ മലർ വെണ്ണിലാവേ
ഇന്നേഴര വെളപ്പിനു കുളികഴിഞ്ഞിലക്കുറി
ഏലസ്സിൽ വരച്ചതല്ലേ
ഇന്നിറനായ് ഇലഞ്ഞിപൂം കളരിയിൽ കടന്നിരുന്നായുധം തൊഴുതെടുത്താരോടും പോരാടും ഞാൻ
[ ഞാനും വരട്ടെ' ....
നിഴൽചിത്ര കഥയിലെ നായികയായ്
ഇരുളിലെ വെളിച്ചമായ് നീ വന്നുവെങ്കിൽ
മനസിന്റെ വഴിവക്കിലൊരുമിച്ചു നാം
മരണത്തിലായാലും പിരിയില്ല പൊന്നേ
ഒന്നായവർ പലവഴി പിരിഞ്ഞതും ഇരുമനം ഓർമ്മയിൽ ഒരുമിച്ചതും
കണ്ണീരിന്റെ നനവുള്ള കടപ്പുറത്തൊരു യുഗം
കാമുകർ അവരുടെ കാണാത്ത കല്യാണമായ്
[ ഞാനും വരട്ടെ...