മഴമീട്ടും ശ്രുതി

മഴമീട്ടും ശ്രുതി കേട്ടും
മൊഴികൾ കാതോർത്തും
ഒരു തൂവൽ ചിറകിൻമേൽ പനിനീർ കാറ്റേറ്റും
മഴമീട്ടും ശ്രുതി കേട്ടും
മൊഴികൾ കാതോർത്തും
ഒരു തൂവൽ ചിറകിൻമേൽ പനിനീർ കാറ്റേറ്റും
അകലത്തെ ആകാശം
തിരയുകയാണോ നീ
എരിവേനൽ തീരത്തെ രാപ്പാടി
കുഞ്ഞുകൂടു കൂട്ടാംഞാൻ
മഞ്ഞുകൊണ്ട് മേയാംഞാൻ
ചേർന്നിരുന്നു പാടാം ഞാൻ
നീയറങ്ങുമീണം
കുഞ്ഞുകൂടു കൂട്ടാംഞാൻ
മഞ്ഞുകൊണ്ട് മേയാംഞാൻ
ചേർന്നിരുന്നു പാടാം ഞാൻ
നീയറങ്ങുമീണം
         [ മഴമീട്ടും....
ഞാനുറക്കും സ്വപ്നങ്ങൾ
നിൻപാട്ടിലോളം തുള്ളുമ്പോൾ
ഞാൻ കൊളുത്തും നാളങ്ങൾ നിൻരാഗദീപം ചാർത്തുമ്പോൾ
വിണ്ണിലാവിൻ തുള്ളിയായ് 
നിന്നോട് ചേരാൻ വൈകിഞാൻ
നിറമെഴുംഓർമ്മകളായിരം നിറമാലപോലെയായ്
പട്ടുകൊണ്ട് മൂടാംഞാൻ പൊട്ടണിഞ്ഞ പൂമൈനേ
പൊന്നുഴിഞ്ഞു നീട്ടാം ഞാൻ
പൂനിലാവു പോലെ
        [ മഴ മീട്ടും.....
ശിക്ക് ശിങ്കാ ശിങ്കാരെ
ശിക്കാര് ശിങ്ക ശിങ്കാരെ
ശിക്ക് ശിങ്കാ ശിങ്കാരെ
ശിക്കാര് ശിങ്ക ശിങ്കാരെ
ജുംമ്മാ ജുംമ്മാരേ
ജുംമ്മാ ജുംമ്മാരേ 
ജും ജും ജുമ്മാരെ
ശിക്ക് ശിങ്കാ ശിങ്കാര ശിങ്ക ജുമ്മാ ജുമ്മാരെ

ദൂരെയെങ്ങോ മായുന്നു
കണ്ണീർക്കിനാവിൻ വർണ്ണങ്ങൾ
ശിക്ക് ശിങ്കാ ശിങ്കാരെ
ശിക്കാര് ശിങ്ക ശിങ്കാരെ
മാരിവില്ലായ് മാറുന്നു
മഞ്ഞോലുമീറൻ മേഘങ്ങൾ
ശിക്ക് ശിങ്കാ ശിങ്കാരെ
എന്റെമാത്രം സ്വന്തമായ്
ഏകാന്തമാമീ സാന്ത്വനം
മനസിലെ മർമ്മര മന്ത്രമായ് മണിനാദമായ് വരൂ
മുത്തെടുത്തു ചാർത്താം ഞാൻ 
മുല്ലപൂത്ത പൂമൊട്ട്
മാറുരുമ്മി നിർത്താം ഞാൻ മാറ്ററിഞ്ഞ പൊന്നേ
               [ മഴ മീട്ടും......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazhameettum sruthi

Additional Info

Year: 
2004

അനുബന്ധവർത്തമാനം