രാവിരുളും പകൽ ശാപവുമായ്

രാവിരുളും പകൽ ശാപവുമായ്
അഴലുകൾതൻ ചുഴിമലരിൽ
പിടയുകയോ സ്മൃതിശലഭം
രാവിരുളും പകൽ ശാപവുമായ്

തണലുകൾ മറയും തീരങ്ങളിലീ വേനൽ
ചിറകുകൾ കൊഴിയും സായന്തനമായ്
ശരനിരയേറ്റോരിടനെഞ്ചിൽ
സാന്ത്വനമായ് തഴുകിടുവാൻ
ഏതു പൂർവ്വപുണ്യമായിടാം 
പെരുവഴിയരികിൽ
രാവിരുളും പകൽ ശാപവുമായ്

കനവുകൾ പെരുകും യാമങ്ങളിലീ കാറ്റിൽ
കടലലയുലയും സന്താപവുമായ്
പദമിടറും എൻ യാത്രകളിൽ 
വഴിപിരിയും പൊൻതാരകമേ
നിന്റെ കൈചെരാതിലാടുമീ 
കതിരൊളി തരുമോ..

രാവിരുളും പകൾ ശാപവുമായ്
അഴലുകൾതൻ ചുഴിമലരിൽ
പിടയുകയോ സ്മൃതി ശലഭം
രാവിരുളും പകൾ ശാപവുമായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ravirjlum pakal shapavumai

Additional Info

Year: 
1996