പുള്ളോർക്കുടവും മൺവീണയും

പുള്ളോര്‍ക്കുടവും മണ്‍വീണയും 
കാവും കുളവും കുളിരോര്‍മ്മയായ്
നിറനാഴിയില്‍ കദനങ്ങളായ് 
നിറദീപമോ കനലാഴിയായ്
പുഴയും മഴയും വെയിലും തണലും 
സന്ധ്യാനാമം പോലും വിടരാക്കനവായ് 
ശ്രീരാമം* ശ്രീപാദം സദ്ചിന്തയേ
പുള്ളോര്‍ക്കുടവും മണ്‍വീണയും 
കാവും കുളവും കുളിരോര്‍മ്മയായ്

അമ്മേയെന്നോതുംനേരം 
കടലോളം കണ്ണീർപെയ്തു
ഹൃദയത്തിൽ കേണുറങ്ങി തീരാമോഹം
വെള്ളോട്ടു കൈവള വീണു
താലോലം പൂപൊഴിഞ്ഞു
ഇളമാവിൻ കന്നിക്കൂമ്പിൽ മാമ്പൂ വാടി
പൂമലയോരവും മണിമുല്ലവരമ്പിലും
ആവണിവന്നുപോയ് 
തിരുവാതിര മാഞ്ഞുപോയ്
പുഴയും മഴയും വെയിലും തണലും
സന്ധ്യാനാമം പോലും വിടരാക്കനവായ്
പുള്ളോര്‍ക്കുടവും മണ്‍വീണയും 
കാവും കുളവും കുളിരോര്‍മ്മയായ്

ഇല്ലത്തെ കുളങ്ങളേ 
നീലാമ്പൽ തണ്ടുലഞ്ഞോ
ഉത്രാടപ്പൂത്തുമ്പികളോ മിണ്ടാതായി
ചെന്തെങ്ങിൽ തൊട്ടുകളിക്കാൻ
മാഞ്ചോട്ടിലോടിയൊളിക്കാൻ
പൂമാലക്കാവിലൊരാളും പോകാതായി
ആടിക്കൊമ്പനും പൂവാലിപ്പൈക്കളും
അണ്ണാർക്കണ്ണനും കനവോരം മാഞ്ഞുപോയ്
പുഴയും മഴയും വെയിലും തണലും
സന്ധ്യാനാമം പോലും വിടരാക്കനവായ്
പുള്ളോര്‍ക്കുടവും മണ്‍വീണയും 
കാവും കുളവും കുളിരോര്‍മ്മയായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pullorkkudavum manveenayum

Additional Info

Year: 
1996

അനുബന്ധവർത്തമാനം