കണ്മണിയെ നിൻ ചിരിയിൽ
കൺമണിയേ നിൻചിരിയിൽ
അലിയുന്നു നൊമ്പരങ്ങൾ
ഉടലാർന്ന സ്നേഹമല്ലേ
കരയാതുറങ്ങു നീ
നിൻ മിഴികൾ
നനയും നേരം
പിടഞ്ഞു പോവതെന്റെ മാനസം
[ കൺമണിയേ..
ഉം...... ഉം..... ഉം .... ഉം
ചോറ്റാനിക്കര ദീപാരാധനനേരം എന്നും
നീതൊഴുതു വണങ്ങി തിരുനാമം ചൊല്ലണം
അമ്പലനടയിൽ
കൈത്തിരിയേന്തും
ഗോപികയായ് നീ വിളയാടേണം
നീ കാണും കനവെല്ലാം
സാഫല്യം തൂകണം
നീ പാടും ശീലുകളിൽ
ശ്രീരാഗം വാഴണം
[ കൺമണിയേ....
അമ്മയ്ക്കോമനമുത്തായ് നീവളരേണം
എന്നും
ഈ വീടിൻ കനക വിളക്കായ് വാണിടേണം
പൂമുഖവാതിൽ പടിയിൽ പൂക്കും
പുലരിപെണ്ണായ് നീ ഉണരേണം
ഋതുമതിയായ് തറവാട്ടിൽ സൗഭാഗ്യം നൽകണം
മണവാട്ടി പെൺകൊടിയായ്
മാങ്കല്യം ചൂടണം
[ കൺമണിയേ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kanmaniye nin chiriyil
Additional Info
Year:
1996
ഗാനശാഖ: