ജീവിതമിനിയൊരു
ജീവിതമിനിയൊരു തട്ടുപൊളിപ്പൻ സിനിമ കണക്കെ അടിച്ചു പൊളിക്കാം
കൂട്ടുകാരെ പെൺമണിമാരെ ആടിവന്നാട്ടെ
അടിപൊളി താളമിട്ടാട്ടെ
വീട്ടിലടച്ചുനരച്ചു വെളുത്തു കുരച്ചു നടക്കണ കാരണോരെ
കണ്ടു നിൽക്കാൻ ഒക്കുകില്ലേ കണ്ണൂപൊത്തിക്കോ
കറുത്ത കണ്ണടമാറ്റിക്കോ
കരയാനൊന്നും നേരമില്ലല്ലോ ജന്മം
കരഞ്ഞ് തീർക്കാനുള്ളതല്ലല്ലോ
ഇനി ആണും പെണ്ണും കണ്ടൂടെന്നുണ്ടോ
മിണ്ടാതോടല്ലേ വീട്ടിലടച്ചു നരച്ചു വെളുത്തു കുരച്ചു നടക്കണ കാരണോരെ
കണ്ടു നിൽക്കാൻ ഒക്കുകില്ലേ കണ്ണൂപൊത്തിക്കോ
കറുത്ത കണ്ണടമാറ്റിക്കോ
[ ജീവിതമിനി...
നേരമായല്ലോ ഇനി
കാലമായല്ലോ പൂനിലാമഴ പെയ്തുവീണല്ലോ
ചുംബന മധുരിമയിൽ
മദയൗവ്വന ലയമൊഴുകും
പ്രേമനാടക വേളവന്നല്ലോ
കടമിഴിയിൽ പൊൻതാരം പൂത്തുനിന്നല്ലോ
അവിരാമം കവിളുകളിൽ വീണുഴഞ്ഞല്ലോ
നീലതകളിയിലെ
രാത്രിവേദികളിൽ
ആയിരത്തിരി നാളമിളകിയ മേളമുയരുകയായ്
അതു കണ്ട് നിൽക്കാനൊക്കുകില്ലെങ്കിൽ
പൊളിഞ്ഞ കണ്ണട മാറ്റിവെച്ചോളൂ
ഇനി ആണുംപെണ്ണും മിണ്ടാൻപാടില്ലേ
മിണ്ടാതോടല്ലേ
വീട്ടിലടച്ചു നരച്ചു വെളുത്തു കുരച്ചു നടക്കണ കാരണോരെ
കണ്ടു നിൽക്കാൻ ഒക്കുകില്ലേ കണ്ണൂപൊത്തിക്കോ
കറുത്ത കണ്ണടമാറ്റിക്കോ
[ ജീവിതമിനി...
ഹാ നമ്മുടെ കനവുകളിൽ
ഇനി മതിലുകളില്ലല്ലോ
ബന്ധനങ്ങൾ മാഞ്ഞുപോയല്ലോ
ഓമന മൈനകളെ
സ്വര പല്ലവിപാടാൻ വാ
സ്വർഗ്ഗരാജ്യം മണ്ണിൽ വന്നല്ലോ
നിറയുകയായ് പിടയുകയായ് പാനപാത്രങ്ങൾ മുൾമുനയിൽ മദലഹരി പതഞ്ഞു പൊങ്ങുകയായ്
വാനമേടകളിൽ രാഗമേളകളിൽ
ചാരുനർത്തന താളമിളകിയ ഗാനമുയരുകയായ്
ഇത് കേട്ടുനിൽക്കാൻ ഒക്കുകില്ലെങ്കിൽ
കാതുപൊത്തി കടമ്പയേറിക്കോ
ഈ ജന്മം പാഴായ് മാറ്റണമെന്നുണ്ടോ
ചെക്കൻ നോക്കല്ലേ
വീട്ടിലടച്ചു നരച്ചു വെളുത്തു കുരച്ചു നടക്കണ കാരണോരെ
കണ്ടു നിൽക്കാൻ ഒക്കുകില്ലേ കണ്ണൂപൊത്തിക്കോ
കറുത്ത കണ്ണടമാറ്റിക്കോ
[ ജീവിതമിനി...