കലപില ചൊല്ലി

കലപില ചൊല്ലി ചൊല്ലി
പുതുമഴ തുള്ളി തുളളി
മുത്തം ഇട്ടല്ലോ
തരളിതമെയ്യിൽ പുത്തൻ
തകിലടി താളംകൊട്ടി
നാണം വന്നല്ലോ
സിരകളിലാനന്ദം
തിരുവിളയാടുന്നു
കടമിഴിയോരങ്ങൾ
കഥകളിയാടുന്നു
കളമൊഴി ഇവളുടെ നറുചിരി പകരണ് പുതിയൊരു വൃന്ദാവന
സന്തോത്സവ വേള
       [ കലപില....
ചാം ചക്ക് തക്ക് ചക്
ചാം ചക്ക് തക്ക് ചക്
നീ സ്വർണ്ണമയിൽ പേട
മനസിലെ മരതക നടയിലെ നടനമിതാ
ഞാൻ പുള്ളിമാൻപേട
ലയമൊടു * 
ഇണപ്രാവേ ഇത് കനവോ ഈ കളകളമോ
മധുമൊഴിയോ പറയുകനീ
മഴവില്ലോ വാർമുകിലോ
ഒരു പുളകമിടും ലഹരിയുടെ ചെറുകണിക
പെണ്ണിൻ പരിഭവമോ
കണ്ണിൻ കവിതകളോ
വിണ്ണിൻ പുഞ്ചിരി അഴകൊടു തഴുകിടും ഇവളുടെ മിഴികളിൽ അനുപമ രതിലയ മധുരിമ ചൊരിയണ ശൃങ്കാര തേൻ പോലെ
          [കലപില....
ഞാൻ വർണ്ണ മലരായാൽ
അതിലുടെപരിമള മണിയണ ശലഭമിതാ
നീ ഇന്ദ്രധനുസായാൽ
നിറമൊടു വിരിയണ മിവനുടെ ഇളമനസിൽ
മണിമുത്തോ മലരമ്പോ
ഈ കുരുവിയുടെ ചിറകടിയിൽ മധുകണമായ്
ഇളംപൂവേ നറുംതേനേ
പൂം ചൊടികളിലെ കുറിയണിയും കലകളിതാ
മേളപൊലിമകളിൽ
താളപ്പൊലിയലയിൽ
സ്വപ്ന തുടിയുടെ പകലവരുണരണ കതിരിടുമനുപമ കലവറനിറയണ പടയണിമുറുകണ പഞ്ചാരിമേളം പോൽ
          [ കലപില....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalapila cholli

Additional Info

Year: 
1995

അനുബന്ധവർത്തമാനം