വസന്തമായ് വർണ്ണപ്പൂവാടിയിൽ D2

ധിം ധിം തക തരികിട തരികിട
ധിം ധിം തക തരികിട തരികിട
ധിം ധിം തക തരികിട തരികിട ധിം ധിം ധിം ധിം
ആ.... ഹാ ഹാ ഹഹ ഹാഹാഹാഹാ ഹാഹാഹാഹാ അഹാഹ. ആ... ആ ആഹാഹാഹാഹാഹ

വസന്തമായ് വർണ്ണപൂവാടിയിൽ  ആ ..ആ ...
നിറഞ്ഞെന്നിൽ നിന്നു നിൻ ഭാവന
ആ....ആ....ആഹാ
കൊമ്പിൻ തുമ്പിലിരുന്നൊരു മർമ്മര കിന്നര സരിഗമ പാടും പൂങ്കുയിലേ
          [വസന്തമായ്....
കുക്കുക്കു കൂ കൂ ഹൊയ് ഹൊയ് ഹൊയ് ഹൊയ് 
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ്

കാതിലാ മുരളി കാകളി
ഇനിയാ നാദമായ് പൊഴികയായ്
വേണുവിൻ അരിയഗാനമെൻ
മനസിൽ രാധതൻ
പ്രണയകഥപാടി
മനസിൽ മധുരാപുരി ഒന്നിനി തെളിയാൻ വരമായ്
അഴകിൻ വൃന്ദാവനസീമകൾ തഴുകാൻ കൊതിയായ്
പാടൂ വനമാലീ തവ പരിവ്രത വിരലുകൾ എഴുതും അമൃതഗീത
         [വസന്തമായ്....
കുക്കുക്കു കൂ കൂ ഹൊയ് ഹൊയ് ഹൊയ് ഹൊയ് 
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ്

മൗനമോ പ്രണയഗാനമോ മനസ്ദാനമോ പറയുമോ
ജീവനിൽ ഹൃദയതാളമായ് അലിഞ്ഞു ചേരു നീ കളഭമഴതൂകി
ശിലയായ് ഞാൻ കരുതിയ ശില്പം
വിരലാലുയിരായ്
കളിയായ് ഞാൻ കണ്ടൊരു സ്വപ്നം
കതിരായ്കനിയായ്
നാളെ ഇനിനാളെ യുഗമനസുകൾ ഉരുവിടും ഇനിയൊരു പ്രണയകഥ
              
വസന്തമായ് വർണ്ണപൂവാടിയിൽ
നിറഞ്ഞെന്നിൽ നിന്നു നിൻ ഭാവന
കൊമ്പിൻ തുമ്പിലിരുന്നൊരു മർമ്മര കിന്നര സരിഗമ പാടും പൂങ്കുയിലേ
വസന്തമായ് വർണ്ണപൂവാടിയിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vasanthamai varnappoovadiyil- D2

Additional Info

Year: 
1995