കലാമണ്ഡലം കേശവന്
കേരളത്തിലെ അറിയപ്പെടുന്ന വാദ്യകലാകാരനും ചലച്ചിത്ര അഭിനേതാവുമായിരുന്ന കലാമണ്ഡലം കേശവൻ 1936 മെയ് 18 ആം തിയതി പാലക്കാട് ജില്ലയിലെ പെരിങ്ങോട് നീട്ടിയത്തു വീട്ടിൽ ജാനകി അമ്മയുടേയും കുറുങ്കാട്ടുമനയ്ക്കൽ വാമനൻ നമ്പൂതിരിയുടേയും മകനായി ജനിച്ചു.
ഒമ്പതാം വയസ്സിൽ കലാഭ്യസനം ആരംഭിച്ച അദ്ദേഹത്തിന്റെ ഗുരുക്കന്മാർ അമ്മാവനായ നീട്ടിയത്തു ഗോവിന്ദൻനായർ/മൂത്തമന കേശവൻ നമ്പൂതിരി/കലാമണ്ഡലം അച്ചുണ്ണിപ്പൊതുവാൾ എന്നിവരായിരുന്നു.
1963 മുതൽ ഫാക്റ്റ് കഥകളി സ്കൂളിൽ അദ്ധ്യാപകനായ അദ്ദേഹത്തിന് കലാസാഹിത്യ അക്കാദമി അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, ഡോ.കെ.എൻ പിഷാരൊടി സ്മാരക അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
വാനപ്രസ്ഥം/കഥാനായകൻ എന്നീ ചലച്ചിത്രങ്ങളിൽ പ്രധാനപ്പെട്ട വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ട അദ്ദേഹം അറിയപ്പെടുന്ന എഴുത്തുകാരനും ബാലസാഹിത്യകാരനും കൂടിയായിരുന്ന ഇദ്ദേഹം 2009 ഏപ്രിൽ 25 ആം തിയതി തന്റെ 73 ആം വയസ്സിൽ അന്തരിച്ചു.