കലാലയം രാധ

Kalalayam Radha

തൃശ്ശൂർ സ്വദേശിനിയായ രാധ നാടക വേദികളിലൂടെയാണ് പ്രശസ്തയായത്. വൈലോപ്പിള്ളിയുടെ "മാമ്പഴ"ത്തിന്റെ നൃത്താവിഷ്‌കാരത്തിലൂടെ ആദ്യം അരങ്ങിലെത്തിയ രാധ ഒമ്പതാം വയസിൽ 'കടലിന്റെ കളിപ്പാട്ടങ്ങൾ' എന്ന നാടകത്തിൽ അഭിനയിച്ചു. 1957 -ൽ കൊടുങ്ങല്ലൂരിൽ നടന്ന അഖില കേരള നാടകമത്സരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷം കലാലയം രാധ എന്ന പേര് സ്വീകരിച്ചു. 

കായംകുളം പീപ്പിൾസ് തിയറ്റേഴ്‌സ്,​ചേർത്തല ജൂബിലി,​തൃശൂർ രജപുത്ര എന്നിങ്ങനെ ഒട്ടേറെ നാടക സംഘങ്ങളോടൊപ്പം പ്രവർത്തിച്ചു. പ്രശസ്ത നാടക സംവിധായകനും നടനുമായ പരേതനായ ജോസ് പായമ്മലിനെ വിവാഹം ചെയ്ത രാധ അദ്ദേഹത്തോടൊപ്പം നിരവധി നാടകങ്ങളിൽ അഭിനയിച്ചു. ഇരുവരും ചേർന്ന് തൃശൂർ പൂരം പ്രദർശനത്തിൽ അൻപത് വർഷം തുടർച്ചയായി രണ്ടായിരത്തോളം തത്സമയ നാടകം അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി നാലുതവണ സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടകമത്സരത്തില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ച രാധയ്ക്ക് സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. 1964 -ൽ ഒരേ ഭൂമി ഒരേ രക്തം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് കലാലയം രാധ ചലച്ചിത്രാഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം അരഞ്ഞാണംഇസബെല്ലമഗ്‌രിബ് എന്നിവയുൾപ്പെടെ ഏഴ് സിനിമകളിൽ അഭിനയിച്ചു. 

രാധ - ജോസ് ദമ്പതികളുടെ മകൻ ബ്രിന്നർ. 2026 ഫെബ്രുവരിയിൽ കലാലയം രാധ അന്തരിച്ചു.