ജോസ് എം വി

Jose M V

മുള്ളംകുഴി വറീതിന്റേയും മറിയത്തിന്റേയും മകനായി 1961 മെയ് മാസം പതിമൂന്നാം തീയതി മുരിങ്ങൂരിൽ ജനനം. മുരിങ്ങൂർ സെന്റ്.ജോസഫ്, കൊരട്ടി മാർ അഗസ്റ്റിൻ മെമ്മോറിയൽ സ്കൂൾ, ചാലക്കുടി ഗവ.ഐ ടി ഐ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചെറുപ്പത്തിലേ കലാരംഗങ്ങളിൽ സജീവമായിരുന്നു. പിന്നീട് കുറച്ചു കൂട്ടുകാർ ചേർന്ന് ഒരു മിമിക്രി ട്രൂപ്പ് ഉണ്ടാക്കുകയും അതിൽ സജീവമാകുകയും ചെയ്തു.
1982 മുതൽ കൊച്ചി കപ്പൽശാലയിൽ ട്രെയിനിയായി ജോലി ആരംഭിച്ചു. 87-ൽ റിക്രിയേഷൻ ക്ലബ്ബിന്റെ ഭരണസമിതി അംഗമായി. 88 മുതൽ ക്ലബ്ബിന്റെ നാടകങ്ങളിൽ അഭിനയിച്ചു പോന്നു. 89-ൽ റിക്രിയേഷൻ ക്ലബ് ദൂരദർശനുമായി ചേർന്ന് ടെലിഫിലിം നിർമ്മിച്ചപ്പോൾ അഭിനയിക്കുകയും അതിന്റെ പ്രൊഡക്ഷൻ മാനേജറായി പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് നിരവധി സീരിയലുകളിലും ടെലിഫിലിമിലും അഭിനയിക്കുകയുണ്ടായി.
1986 മുതലാണ് മലയാളസിനിമയിൽ സജീവമാകുന്നത്. 

ജോസ് കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന INS Vikrant എന്ന യുദ്ധക്കപ്പലിന്റെ ഇലക്ട്രിക്/ഇൻസ്ട്രുമെന്റ് ഡിപ്പാർട്ട്മെന്റിൽ അസ്സി.എഞ്ചിനീയർ ആയി ജോലി നോക്കുന്നു. അതോടൊപ്പം സിനിമാ അഭിനയവും തുടരുന്നു.
ഭാര്യ ഷീബയും മൂന്നു മക്കളും അടങ്ങുന്ന കുടുംബമാണ് ജോസിന്റേത്.

 

ഫേസ്ബുക്ക് പ്രൊഫൈൽ ഇവിടെ