ഇവാന
Ivana
കോട്ടയം സ്വദേശിനിയായ മലയാളം, തമിഴ് അഭിനേത്രിയാണ് ഇവാന. ഇവാനയുടെ ശരിയായ പേര് അലീന ഷാജി എന്നാണ്. 2012 -ൽ പൃഥ്വിരാജ് നായകനായ മാസ്റ്റേഴ്സ് എന്ന സിനിമയിൽ ബാല നടിയായിക്കൊണ്ടാണ് ഇവാന അഭിനയരംഗത്തേയ്ക്കെത്തുന്നത്. അതിനുശേഷം റാണി പത്മിനി, അനുരാഗ കരിക്കിൻ വെള്ളം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലെ ഇവാനയുടെ അഭിനയം കണ്ടിഷ്ടപ്പെട്ട തമിഴ് സിനിമാസംവിധായകൻ ബാല താൻ സംവിധാനം ചെയ്യുന്ന നാച്ചിയാർ എന്ന സിനിമയിൽ പ്രാധാന്യമുള്ള വേഷത്തിലേയ്ക്ക് ഇവാനയെ ക്ഷണിച്ചു, അങ്ങനെ 2018 -ൽ ജ്യോതിക നായികയായ നാച്ചിയാർ എന്ന തമിഴ് സിനിമയിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഇവാന തമിഴ് സിനിമയിലേയ്ക്ക് ചുവടു വെച്ചു. അതിനുശേഷം ഹീറോ, ലൗവ് ടുഡെ എന്നീ തമിഴ് ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു.