ഈശ്വരി റാവു
അന്യഭാഷയിൽ നിന്നും വന്ന നായിക. വൈജയന്തി എന്ന പേരിൽ ഇവർ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ഒരു മയില്പീലിത്തുണ്ടും കുറെ വളപൊട്ടുകളും എന്ന ചിത്രത്തിന് വേണ്ടി ആണ് ഈ നടി ആദ്യം മലയാളത്തിൽ എത്തിയത്.ഊട്ടിപ്പട്ടണം എന്ന ചിത്രത്തിൽ മേഘ എന്ന പേരിൽ വീണും മലയാളത്തിലെത്തി. തമിഴിൽ രാമൻ അബ്ദുല്ല ചിത്രത്തിലൂടെ പ്രശസ്തി നേടി എങ്കിലും പിന്നീട് സ്വഭാവ നടിയായി ഒതുങ്ങി.
മണിരത്നത്തിന്റെ 'കന്നത്തില്‍ മുത്തമിട്ടാല്‍' എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു റോളില്‍ (ശ്യാമ) അഭിനയിച്ചു.
സണ്‍ ടി വിയില്‍ ആറ് വര്‍ഷത്തോളം സംപ്രേഷണം ചെയ്ത 'കസ്തൂരി' എന്ന സീരിയലില്‍ ടൈറ്റില്‍ റോള്‍ ചെയ്തതും ഈശ്വരി റാവു ആയിരുന്നു. ബാലുമഹേന്ദ്ര സംവിധാനം ചെയ്ത ആദ്യ തമിഴ് സിനിമയായ 'അഴിയാത കോലങ്കള്‍' കഴിഞ്ഞ വര്‍ഷം അതേ പേരില്‍ റീമേക് ചെയ്തപ്പോള്‍ ആ സിനിമ നിര്‍മ്മിച്ചത് ഈശ്വരി ആയിരുന്നു.
അവലംബം: മുകേഷ് & മഹേഷ് മനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.