ഗൗതം കൃഷ്ണ

Goutham Krishna

കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ഗൗതം കൃഷ്ണ 2010 -ലാണ് സിനിമാഭിനയ രംഗത്തേയ്ക്കെത്തുന്നത്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിൽ നായകനായിക്കൊണ്ടായിരുന്നു തുടക്കം. എഗൈൻ കാസർഗോഡ് കാദർഭായ് വിനയന്റെ തന്നെ രഘുവിന്റെ സ്വന്തം റസിയ, ക്യാറ്റ് മാൻ ഉൾപ്പെടെ ആറ് മലയാള ചിത്രങ്ങളിലും കൂടി ഗൗതംകൃഷ്ണ അഭിനയിച്ചിട്ടുണ്ട്. ജക്കമ്മ, മണൽ നഹരം, വേട്ടൈ നായ് എന്നീ തമിഴ് സിനിമകളിലും അഭിനയിച്ചു.