ഫറാ ഷിബ്‌ല

Fara Shibla

മലപ്പുറം ജില്ലയിൽ കൂട്ടിലങ്ങാടി നടുവിൽ പീടികക്കൽ മുഹമ്മദലി എൻ പി യുടെയും ഹഫ്സത്തിൻ്റെയും മകൾ. ചെന്നൈ SIET കോളേജിൽ നിന്ന് ബി‌എസ്‌സി സൈക്കോളജി ആൻഡ് ബിഹേവിയറൽ സയൻസ്, പുതുക്കാട് പ്രജോതി നികേതനിൽ നിന്ന് എം‌എസ്‌സി ക്ലിനിക്കൽ സൈക്കോളജി എന്നിവ പൂർത്തിയാക്കി.

സൂര്യ ടിവിയുടെ "ബിഗ്ബ്രേക്ക്" എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിട്ടായിരുന്നു കലാജീവിതം ആരംഭിച്ചത്. പിന്നീട് കൈരളി ടിവിയിലെ അവതാരകയായി. മഴവിൽ മനോരമയിൽ വെറുതെ അല്ല ഭാര്യ സീസൺ 2, മിടുക്കി, അത്തം പത്തു രുചി എന്നീ ഷോകൾ ചെയ്തു. ഏഷ്യാനെറ്റിൽ സിനിമാ ഡയറി, റെഡ് കാർപെറ്റ്, നിരവധി ചലച്ചിത്ര അവാർഡുകൾ എന്നിവയും ഫ്ലവേഴ്സ് ചാനലിൽ നക്ഷത്രക്കൂടാരം അവാർഡ് ഷോകൾ, സൂര്യ ടിവിക്കും കൈരളിക്കും വേണ്ടിയുള്ള മൂവി പ്രൊമോഷണൽ അഭിമുഖങ്ങളും ചെയ്തു.

കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിൽ നായികയായി. ശേഷം ഫേസ് എന്ന ചിത്രവും ചെയ്തു. ഇപ്പോൾ ഡൈവോഴ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു.

ഷഖീബ്, ഷബീഹ്, ഷാഇസ് എന്നീ മൂന്ന് സഹോദരന്മാർ. 

വിവരങ്ങൾക്ക് കടപ്പാട് : സഹീർ മുഹമ്മദ്