വിടചൊല്ലി അകലുന്ന പകലോ
വിരഹാർദ്രമുരുകുന്ന മനസ്സോ
തിരകൾ തലോടുന്ന കടലിന്റെ തീരത്ത്
മിഴിവാർത്തു നിൽക്കുന്നു സൂര്യൻ
മാറിൽ മുറിവേറ്റു പിടയുന്ന സ്നേഹസൂര്യൻ
(വിടചൊല്ലി...)
ഇരുൾവീണ മനസ്സിന്റെ ഇടനാഴിയിൽ അലിവാർന്നു തെളിയുന്ന തിരിനാളമേ
അഴൽമഴയിലെന്തിനീ ഏകാന്ത രാത്രിയിൽ
കണ്ണീർനിലാവായ് പൊലിഞ്ഞു
കാന്തനാം എന്നെ പിരിഞ്ഞു
വിടചൊല്ലി അകലുന്ന പകലോ
വിരഹാർദ്രമുരുകുന്ന മനസ്സോ
നെറുകയിൽ തൊടുവിച്ച വരകുങ്കുമം
അഭിശാപവിരലേറ്റു മായുന്നുവോ
ഒരു നിമിഷമന്നു നിൻ കാതിൽ മൊഴിഞ്ഞൊരു
നറുമൊഴികൾ നീറ്റമായെന്നോ
എന്നിൽ നീ നോവായ് നിറഞ്ഞു
(വിടചൊല്ലി...)